ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ ഇന്നലെയും ഇന്നും യുവതികള്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷക സമിതി ഇന്ന് രാത്രിയോടെ ശബരിമലയിലെത്തുന്നതായിരിക്കും. ഇന്നലെയും ഇന്നും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ സമിതി വിലയിരുത്തുന്നതായിരിക്കും.
യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കി സമിതി ഹൈക്കോടതിക്ക് സമര്‍പ്പിക്കുന്നതുമായിരിക്കും.
അതേസമയം ഹൈക്കോടതിയുടെ നിരീക്ഷക സമിതിക്കെതിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നു. കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുക്കലല്ല ഹൈക്കോടതി നിരീക്ഷക സമിതിയുടെ പണിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post