ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സര്‍ക്കാരിന് താല്പര്യമില്ലാത്തതിനാലാണ് ശബരിമലയില്‍ കയറാത്തത് എന്ന് ആവര്‍ത്തിച്ചു പറയുന്നുവെന്ന പ്രസ്താവനയാണ് അണികളെ ചൊടിപ്പിച്ചത്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില് എങ്ങനെ വനിതാ മതില് വനിതാ ശാക്തികരണത്തിനെന്ന് പറയുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ചോദിക്കുന്നു. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് നടത്തുന്ന പിന്നോട്ട് കൊണ്ടു പോകലിനെ’ ചെറുക്കാനാണ് വനിതാ മതില് എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞിരുന്നു. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുക എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിതനയമാണ് എന്നാണ് സിപിഎം നേതാക്കളും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് മന്ത്രിയുടെ വിരുദ്ധ പ്ര,്താവന.
‘രണ്ടു മൂന്നു ചട്ടമ്പിമാര്‍ ഇവിടെനിന്നു തടയുന്നതു കൊണ്ടാണ്, ശരണം വിളിക്കുന്നതുകൊണ്ടാണു യുവതികള്‍ കയറാത്തതെന്ന തെറ്റിദ്ധാരണ വേണ്ട. ഈ സര്‍ക്കാരിന് അതില്‍ യാതൊരു താല്പര്യവും ഇല്ലാത്തതുകൊണ്ടാണ്. അതു നിങ്ങളുടെ അഹങ്കാരത്തിന്റെ ഭാഗമാണെന്നു കരുതിക്കളയരുത്. സര്‍ക്കാരിനു താല്പര്യമില്ല. ഒരു താല്പര്യവുമില്ല. അത് ആവര്‍ത്തിച്ചു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്’ ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നെന്ന തരത്തില്‍ മന്ത്രിയുടെ പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതായി കാണിക്കാനുള്ള സര്‍ക്കാര്‍ നാടകമാണ് സ്ത്രീകളെ മലകയറ്റുകയും പിന്നീടു തിരിച്ചിറക്കുകയും ചെയ്യുന്നതെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ഈ ആരോപണങ്ങള്‍ ശരിവെക്കുകയാണ് മന്ത്രിയുടെ പ്രസ്താവന ശക്തി പകരും.
സിപിഎമ്മും, സര്‍ക്കാരും മുന്‍കൈ എടുത്താണ് മനീതി പ്രവര്‍ത്തകരെ നിലയ്ക്കലും പമ്പയും പിന്നിട്ട് മലകയറ്റിയത് എന്ന് ആരോപണമുയര്‍ന്നിരുന്നു. വിശ്വാസികളുടെ പ്രതിഷേധത്തിന് പിറകെ ഇവരെ മലയിറക്കി. യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് താല്പര്യമില്ല എന്ന് മന്ത്രി പറയുന്നത് ശരിയെങ്കില്‍ എന്തിന് ഇതെല്ലാം ചെയ്തുവെന്നാണ് ചോദ്യം.
Discussion about this post