മലപ്പുറം വളാഞ്ചേരി വട്ടപ്പാറയ്ക്കടുത്തുള്ള വളവില്‍ വെച്ച് ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് സ്പിരിറ്റ് നിര്‍വീര്യമാക്കി. സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തമാണ് ഒഴിവായത്.
പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലെ ഡിസ്റ്റിലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയായിരുന്നു വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അമതി വേഗമായിരുന്നു അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ലോറി ഡ്രൈവര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഇയാളെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ഏകദേശം രണ്ട് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.
Discussion about this post