ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ടത്തിന് ശേഷം തിരിച്ച് ഭരണത്തില്‍ വരാന്‍ വേണ്ടി മുന്‍ പാക് മേധാവി പെര്‍വേസ് മുഷറഫ് യു.എസ് ഭരണാധികാരികളോട് രഹസ്യമായി സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പാക് മാധ്യമ പ്രവര്‍ത്തകനായ ഗുല്‍ ബുഖാരി പുറത്ത് വിട്ടു. അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെപ്പറ്റിയുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയക്ക് ലഭിക്കാതിരുന്നതില്‍ തനിക്ക് ഖേദമുണ്ടെന്ന് വീഡിയോയില്‍ മുഷറഫ് പറയുന്നുണ്ട്.
വീഡിയോ എന്നെടുത്തതാണ് എന്നതിനെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല. ഐ.എസ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മാപ്പര്‍ഹിക്കുന്ന ഒന്നാണെന്നും വീഡിയോയില്‍ മുഷറഫ് പറയുന്നുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സി.ഐ.എയ്ക്കും വീഴ്ച പറ്റിയെന്ന് മുഷറഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.
2001 മുതല്‍ 2008 വരെയുള്ള കാലയളവില്‍ പെര്‍വേസ് മുഷറഫ് പാക്കിസ്ഥാന്റെ പ്രസിഡന്റായിരുന്നു. 2016 മുതല്‍ മുഷറഫ് ദുബായിലാണ് താമസിക്കുന്നത്.
https://twitter.com/GulBukhari/status/1078706522144727040
Discussion about this post