2019ല്‍ ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ മൂല്യം വര്‍ധിക്കുമെന്ന് വിദേശ രാജ്യങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2019ല്‍ സാമ്പത്തിക രംഗത്തെ ചില നല്ല പ്രവണതകള്‍ മുതലെടുത്ത് യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ശക്തിയാര്‍ജിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യയുടെ രൂപയുടെ മൂല്യം 18.50 വരെയെങ്കിലും മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
രൂപയുടെ മൂല്യം ഉയരുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടും പറയുന്നു. കൂടാതെ ഇന്ത്യയുടെ ജി.ഡി.പിയും ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം 4 ശതമാനമെന്ന രീതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അടുത്ത വര്‍ഷം വിദേശ ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്ന വര്‍ഷമായിരിക്കുമെന്ന് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്കാത്ത് പറയുന്നു. 2019ല്‍ യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 18.50നും 20.50നും ഇടയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അടുത്ത രണ്ട് മൂന്ന് മാസത്തേക്ക് ഇന്ത്യന്‍ രൂപയ്ക്ക് കാര്യമായ ഉയര്‍ച്ചയോ താഴ്ച്ചയോ സംഭവിക്കില്ലെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post