ആഘോഷത്തിനിടയില്‍ പുത്തന്‍ പ്രതീക്ഷകളുമായി 20197 പിറന്നു. ലോകമെങ്ങും പുതുവല്‍സരാഘോഷങ്ങള്‍ നടക്കുകയാണ്. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം നിരവധിയാളുകളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒത്തുകൂടിയത്.
ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി പലയിടത്തും ആഘോഷം തിമിര്‍ത്തു. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാനിയെ അഗ്നിക്കിരയാക്കുന്ന ദൃശ്യം കാണാനും ബീച്ചില്‍ പുതവത്സരത്തെ വരവേല്‍ക്കാനും നൂറ് കണക്കിന് പേര് എത്തി.
ന്യൂസിലണ്ടിലെ പ്രമുഖ നഗരമായ ഓക്ക്ലന്റില് ആണ് പുതുവത്സരം ആദ്യമായി പിറന്നത്. ഓക്ക്ലണ്ട് നഗരത്തില്‍ 328 മീറ്റര്‍ (1080 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൈ ടവര്‍ ഗോപുരത്തില്‍ നിന്നും ഭൂമിയിലെ ആദ്യത്തെ പുതുവത്സര ആഘോഷങ്ങള്‍ നടന്നു
വര്‍ണാഭമായ വെടിക്കെട്ടുകളുടെ അകമ്പടിയോടെയാണ് പുതുവത്സരത്തെ ന്യൂസിലണ്ട് വരവേറ്റത്.
ന്യൂസിലണ്ടിനൊപ്പം, പോളിനേഷ്യപസഫിക് ദ്വീപുകളായ സമാവോ, ടോംഗ, കിര്‍ബാത്തി എന്നീ സ്ഥലങ്ങളിലും പുതുവത്സരത്തിലേക്ക് കടന്നു. ഗ്രീനിച്ച് സമയം 10 മണിയോടെയാണ് പുതുവത്സര ആഘോഷങ്ങള്‍ ഇവിടങ്ങളില്‍ ആരംഭിച്ചത്.
Discussion about this post