ചങ്ങനാശ്ശേരി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണ്. സ്വാഭാവികമായി അതിന്റെ സ്നേഹം എന്‍എസ്എസിന് കാണുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍.എസ്.എസിന് തങ്ങളോട് സ്നേഹം കൂടിയിട്ടുണ്ട്. എന്‍.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളത്. അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ഞങ്ങളോട് സ്നേഹം കൂടുതലുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടി കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചത് ബി.ജെ.പിയാണെന്നും പിള്ള പറഞ്ഞു.എല്ലാ വര്‍ഷവും ഞാന്‍ ഇവിടെ എത്തി പുഷ്പാര്‍ച്ചന നടത്തിവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post