കൊതുകുകള്‍ ഇല്ലാത്ത ഒരു ലോകം . അത് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ അതിനായിട്ടുള്ള ദൗത്യം ആരംഭിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് . കൊതുകുകള്‍ പൂര്‍ണ്ണമായി നശിക്കുന്നത് വഴി കൊതുക്ജന്യ രോഗങ്ങളായ ചിക്കന്‍ഗുനിയയും ഡെങ്കിപനിയും തുടച്ച് നീക്കാന്‍ കഴിയുമെന്ന് ശാസ്ത്രസംഘം പറയുന്നു .
ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത്ക്കൊണ്ട് സന്സ്ഫ്രാന്സികോയില് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി പ്രത്യേക കൊതുക് വളര്‍ത്തല്‍ കേന്ദ്രം ആല്‍ഫബെറ്റ് ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട് . ഇവിടെ വെച്ച് ആണ്‍കൊതുകുകളില്‍ വോള്‍ബാച്യ എന്നൊരുതരം ബാക്ടീരിയയെ പകര്‍ത്തും . ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന കൊതുകുകളെ ഓരോ ഇടങ്ങളില്‍ തുറന്നു വിടുകയും ഈ കൊതുകുകള്‍ സാധാരണ ഈഡിസ് ഈജിപ്റ്റി കൊതുകുകളുമായി കലരുകയും ഇങ്ങനെ കൂടിക്കലര്‍ന്ന് പെണ് കൊതുകുകള്‍ ഇടുന്ന മുട്ട നശിച്ചു പോകുകയും ചെയ്യുമെന്നാണ് ആല്‍ഫബെറ്റ് അവകാശപ്പെടുന്നത് . മുട്ട വിരിയാതെ ആകുന്നതോടെ നിലവിലുള്ള കൊതുകുകളോടെ ഇവ അവസാനിക്കുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു . ലാബില്‍ പ്രത്യേകമായി 80,000 ത്തിലേറെ ബാക്ടീരിയ ബാധിതകൊതുകുകളെയാണ് സജ്ജമ്മാക്കിയിരിക്കുന്നത് .
ഇതിനോടകം കലിഫോര്‍ണിയയില്‍ ഇത്തരം കൊതുകുകളെ നിഷേപിച്ചതായി കമ്പനി വെളിപ്പെടുത്തുന്നു . സന്സ്ഫ്രാന്സികോയിലെ കൊതുകിന്റെ സംഖ്യ 95 ശതമാനത്തോളം കുറച്ചതിന് ശേഷം ഓസ്ട്രേലിയയിലെ കൊതുകിന്റെ സംഖ്യ 80 ശതമാനമാക്കി കുറയ്ക്കാനാണ് കമ്പനിയുടെ പദ്ധതി . എന്നാല്‍ കൊതുകുകള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായാല്‍ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഇതുവരെ ഒരു പഠനറിപ്പോര്‍ട്ടും വന്നിട്ടില്ല . മറ്റ് ജീവിവര്ഗ്ഗങ്ങളുടെയോ സസ്യജാലങ്ങളുടെയോ നിലനില്‍പ്പിന് ഇത് ഭീഷണിയാകുമോ എന്നതിനെക്കുറിച്ച് പഠനം പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തുടങ്ങി കഴിഞ്ഞു .
Discussion about this post