ഇന്ന് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില് പരിപാടിക്ക് വേണ്ടി ബസ് വിട്ട് നല്‍കിയില്ലായെന്ന കാരണത്താല്‍ ബസിന് നേരെ ആക്രമണം. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. സി.പി.എമ്മിന്റെ നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ ബസ് ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിയും ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു ബസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
മൂന്ന് ദിവസം മുന്‍പ് വനിതാ മതിലിന് വേണ്ടി ബസ് വിട്ട് നല്‍കണമെന്ന് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി ബസുടമ വ്യക്തമാക്കി. ഇതിന് വിസമ്മതിച്ചത് മൂലമാണ് ബസ് ആക്രമിക്കപ്പെട്ടതെന്ന് ബസുടമ കൊല്ലങ്കോട്ട് സ്റ്റേഷനില്‍ പരാതി നല്കി.
എന്നാല്‍ ബസ് തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ബസുകള്‍ നിര്‍ബന്ധമായി വിട്ട് തരണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും സി.പി.എം പറയുന്നു. ബസ് ആക്രമിച്ചതിന് വനിതാ മതിലുമായി ബന്ധമില്ലെന്നും അവര്‍ പറയുന്നു.
Discussion about this post