പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി ഇട്ട പോസ്റ്റ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ്. റാഫേല്‍ ഇടപാടില്‍ മോദിക്ക് ഒരു ചോദ്യപ്പേപ്പര്‍ എന്ന രീതിയില്‍ രാഹുല്‍ ഇട്ട് പോസ്റ്റിലാണ് രാഹുലിന് അമളി പറ്റിയത്. ചോദ്യങ്ങളില്‍ മൂന്നാം ചോദ്യത്തിന് മൂന്ന് എന്ന അക്കത്തിന് പകരം നാല് എന്നായിരുന്നു രാഹുല്‍ ഇട്ടത്. രാഹുലിന്റെ എണ്ണാനുള്ള കഴിവിനെ പല ട്വിറ്റര്‍ ഉപഭോക്താക്കളും ചോദ്യം ചെയ്യുന്നു.
ചിലര്‍ രാഹുലിന് വേണ്ടി മൂന്നാമത്തെ ചോദ്യം സ്വയം പൂരിപ്പിച്ച് പരിഹസിക്കുകയുമുണ്ടായി. ചോദ്യപ്പേപ്പര്‍ തന്നെ ഒരു അഴിമതിയാണെന്ന് മറ്റ് ചിലരുടെ കമന്റുകള്‍. പപ്പുവിന്റെ കണക്ക് സ്കൂളില്‍ മൂന്ന് എന്ന അക്കമില്ലായെന്ന് പോകുന്നു ഒരു കമന്റ്.
രാഹുലിന്റെ ട്വീറ്റിനെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പരിഹസിക്കുകയുണ്ടായി. ക്ലാസ് മുറിയില്‍ തോറ്റ വിദ്യാര്ത്തി ക്ലാസിന് പുറത്ത് നിന്നുകോണ്ട് വെല്ലുവിളിക്കുകയാണെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ട്വീറ്റ്.
അതേസമയം അമളി പറ്റിയെന്ന് മനസ്സിലായ രാഹുല്‍ കുറച്ച് കഴിഞ്ഞപ്പോഴേക്കും മൂന്നാം ചോദ്യവുമായി വീണ്ടും ട്വീറ്റ് ഇട്ടിരുന്നു. മൂന്നാം ചോദ്യം സ്പീക്കര്‍ തടഞ്ഞത് കൊണ്ടാണ് ചോദിക്കാതിരുന്നതെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു രാഹുല്‍.
Tomorrow, the PM faces an Open Book #RafaleDeal Exam in Parliament.
Here are the exam questions in advance:
Q1. Why 36 aircraft, instead of the 126 the IAF needed?
Q2. Why 1,600 Cr instead of 560 Cr per aircraft.
Q4. Why AA instead of HAL?
Will he show up? Or send a proxy?
— Rahul Gandhi (@RahulGandhi) January 2, 2019
A student who fails in the classroom boasts and challenges from outside. https://t.co/YOEUIN4JGT
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) January 2, 2019
The Missing Q3!
I had held back Q3 because Madam Speaker had said, “no talking about the Goa tape”! But the missing Q3 has become as controversial as Rafale:) So on popular demand:
Q3. Modi Ji, please tell us why Parrikar Ji keeps a Rafale file in his bedroom & what’s in it? https://t.co/6WdiN487HJ
— Rahul Gandhi (@RahulGandhi) January 2, 2019
Discussion about this post