ബിജെപി-ആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ആലോചന യോഗമാണ് നടക്കുന്നത്. ആര്‍എസ്എസ് നേതാക്കള്‍, ബിജെപി സംസ്ഥാന നേതാക്കള്‍ ജില്ല പ്രസിഡണ്ടുമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ സമരങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെതിരെ വലിയ തോതില്‍ പ്രതിഷേധം സസ്ഥആനത്തുടനീളം ഉയര്‍ന്നിട്ടുണ്ട്. ഈ വികാരം ഉള്‍ക്കൊണ്ട് പ്രതിഷേധങ്ങള്‍ ശക്തമാക്കാനായിരിക്കും തീരുമാനം. ജില്ല തലത്തില്‍ സ്വീകരിക്കേണ്ട സമരങ്ങളും ചര്‍ച്ചയാകും.
ജില്ല പ്രസിഡണ്ടുമാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങളും ചര്‍ച്ച ചെയ്യും.
https://braveindianews.com/04/01/193042.php
Discussion about this post