ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിലപാട് മാറ്റി. ആക്റ്റിവിസ്റ്റുകളായ വിശ്വാസികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് കടകംപള്ളി പറഞ്ഞു. സമരത്തിന്റെ ഭാഗമായിട്ടുള്ള ആക്റ്റിവിസ്റ്റുകള്‍ വരണ്ടായെന്നാണ് താന്‍ നേരത്തെ ഉദ്ദേശിച്ചതെന്നും കടകംപള്ളി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ കയറിയ യുവതികളില്‍ അത്തരക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് ആക്റ്റിവിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കടകംപള്ളി പറഞ്ഞിരുന്നു. ശബരിമല വിശ്വാസികളുടെ സ്ഥലമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന വാര്‍ത്ത ശരിയായേക്കാമെന്നും കടകംപള്ളി പറഞ്ഞു. പത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്നാണ് പോലീസിന്റെ അനൗദ്യോഗിക വാദം. ഇതേപ്പറ്റി പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. വേണ്ടി വന്നാല്‍ ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ സുപ്രീം കോടതിയെ ബോധിപ്പിക്കുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. വന്നവര്‍ 50 വയസ്സിന് താഴെയുള്ളവരാണെന്നും പോലീസ് പറഞ്ഞു.
Discussion about this post