‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ നായകനായെത്തിയ ‘ഇരുപതാം നൂറ്റാണ്ടി’ല്‍ മോഹന്‍ലാലിന്റെ കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപിയായിരുന്നെങ്കില്‍ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ല്‍ പ്രണവ് മോഹന്‍ലാലും സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും ഒന്നിക്കുകയാണ്. ചിത്രത്തില്‍ അതിഥി താരമായിട്ടാണ് ഗോകുല്‍ വരുന്നത്. ചിത്രത്തിന്റെ സംവിധായകന് അരുണ്‍ ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘ഇരുപതാം നൂറ്റാണ്ടി’ല്‍ വില്ലനായിട്ടായിരുന്നു സുരേഷ് ഗോപി വന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ല്‍ താരപുത്രന്മാര് ഒരുമിക്കുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.
ചിത്രത്തില്‍ മനോജ് കെ ജയന്, കലാഭവന്‍ ഷാജോണ്‍, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
https://www.facebook.com/photo.php?fbid=2278708818845884&set=a.541911725858944&type=3&theater
Discussion about this post