പോലിസ് വകുപ്പില്‍ പിടി മുറുക്കി സംസ്ഥാന സര്‍ക്കാര്‍. പോലിസിനെ പൂര്‍ണമായും വരുതിയിലാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പോലിസ് ആക്ടിലെ 101(6) വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കി.
അട്ടടക്ക നടപടി നേരിട്ട പോലിസുകാര്‍ക്ക് ഇനി സ്ഥാന കയറ്റം നല്‍കില്ല. ഇത് സംഭന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി പരിഗണിക്കേണ്ടതില്ല എന്നാണ് 101( 6) വകുപ്പ് പറയുന്നത്.
ഇത്തരം ഭേദഗതി വഴി പോലിസിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം കണ്ണുംപൂട്ടി അനുസരിക്കാത്ത ഉദ്യോഗസ്ഥരെ വരുതിയിലാക്കുകയാണ് ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിനെതിരായ സമരങ്ങള്‍ അടിച്ചമര്‍ത്താനും,സിപിഎം നയങ്ങള്‍ നടപ്പിലാക്കാനും ഉള്ള സമര്‍ദ്ദം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലിസ് വകുപ്പില്‍ വലിയ അതൃപ്തി ഉയര്‍ന്നിരുന്നു.
സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലിസ് ഉദ്യോഗസഥര്‍ക്കെതിരെ നേതാക്കള്‍ തന്നെ രംഗത്തെത്തുന്ന സാഹചര്യം ഉണ്ടായി. പേരാമ്പ്രയില്‍ ജുമാ മസ്ജിദ് ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത എസ്ഐക്കെതിരെ മന്ത്രി ഇപി ജയരാജന് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് പ്രേരണയാലാണ് അറസ്റ്റെന്നായിരുന്നു പരസ്യമായി മന്ത്രി എടുത്ത നിലപാട്. ശബരിമല മരക്കൂട്ടത്ത് കെപി ശശികല ടീച്ചറെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി എന്നാരോപിച്ച് എസ്പി സുദര്‍ശനം ചുമതലയില്‍ നിന്ന് മാറ്റിയത് പോലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ അതൃപ്തി ഉണ്ടായിരുന്നു. ഹര്‍ത്താല്‍ നേരിടുന്നതില്‍ വീഴ്ച പറ്റി എന്നാരോപിച്ച് കോഴിക്കോട് കണ്ണൂര്‍ എസ്പിമാരെ സ്ഥലം മാറ്റി. പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ റിമാന്റ് റിപ്പോര്‍ട്ട് നല്കിയ പോലിസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് സിപഇഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥന് വിവരമില്ലാത്തയാളാണെന്നായിരുന്നു വിമര്‍ശനം. ഇത്തരം പോലിസിനെ വിമര്‍ശിക്കുന്ന നേതാക്കളുടെ നിലപാട് പുറത്ത് വന്നതിന് പിറകെയാണ് പോലിസുകാരെ ഭയപ്പെടുത്തുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
പോലിസ് സിപിഎം ഗുണ്ടകളെ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നു എന്ന വിമര്‍ശനം സേനയ്ക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. ശബരിമലയില്‍ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോലും അറിയാതെ യുവതികളെ ഒളിപ്പിച്ച് ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. കണ്ണൂരില്‍ നിന്നുള്ള പോലിസുകാരെ ഉപയോഗിച്ച് ഉന്നത് പോലിസ് ഉദ്യോഗസ്ഥരെ പോലും അപമാനിക്കുന്ന വിധത്തിലായിരുന്നു ചില പോലിസ് ഉദ്യോഗസ്ഥരുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള പോലിസ് സംഘത്തിന്റെ തീരുമാനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ തടയിടാന്‍ ഡിജിപിക്ക് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
Discussion about this post