ഫത്തുല്ല: ഇന്ത്യബംഗ്ലാദേശ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിനെ ഓള് ഔട്ടാക്കി ഫോളോ ഓണ്‍ ചെയ്യില് ഇന്ത്യയക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ടെസ്റ്റ് സമനിലയായതോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതായി. സ്കോര്‍: ഇന്ത്യ (ഒന്നാം ഇന്നിങ്സ്) 462/6 ഡിക്ലയേര്‍ഡ്; ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 256/10, രണ്ടാം ഇന്നിങ്സ് 23/0. മൂന്ന് വിക്കറ്റിന് 111 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനെ ഇന്ത്യ 256 റണ്‍സില്‍ പുറത്താക്കി. അശ്വിന് അഞ്ചും ഹര്ഭജന് മൂന്നും വിക്കറ്റ് വീഴ്ത്തി.
Discussion about this post