ഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള 4300 ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്കി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 1023 പേര്‍ക്ക് മാത്രം പൗരത്വം നല്കിയ സ്ഥാനത്താണിത്.
പാക്കിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ എല്ലാ പൗരന്മാരുടേതിനും തുല്യ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പു സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കിയിരുന്നു.
പാക്കിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍നിന്നായി രണ്ടുലക്ഷത്തോളം ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മേയ് മുതല്‍ പല സംസ്ഥാനങ്ങളും അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാല വിസ നല്കിവരുകയാണ്. ഇതിനായി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാക്കിയിരുന്നു. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ദുരിതമുനുഭവിക്കുന്ന ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായ ജീവിത സൗകര്യം ഒരുക്കാന്‍ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഇടയാക്കിയേക്കും.
നേരത്തെ ബംഗ്ലാദേശിലെയും മറ്റും ഹിന്ദുക്കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മോദി സര്‍ക്കാരിനോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
Discussion about this post