ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പേരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്പറേഷന് .
പാഴ്സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയ്നറുകള്‍ക്ക് പകരം വാഴയില പോലെയുള്ള പ്രകൃതിസൗഹൃദ ഉത്പന്നങ്ങളില്‍ ഭക്ഷണവിതരണം നടത്തുകയോ ആവശ്യമുള്ളയിടങ്ങളില്‍ പകര്‍ന്നു കൊടുക്കുകയോ ചെയ്യണമെന്നതാണ് കോര്‍പറേഷന്റെ നിര്‍ദേശം . നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസ് ദാതാക്കളുടെ യോഗം അടുത്തയാഴ്ച വിളിക്കുമെന്ന് തിരുവനന്തപുരം മേയര്‍ അറിയിച്ചു .
നിലവില്‍ ഒറ്റതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണ്ടയ്നറുകളാണ് ഇതിനായി ഉപയോഗിക്കുന്നത് . ഇത് മൂലം ദിവസം ശരാശരി അരലക്ഷത്തോളം പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്നു എന്നാണു കണക്ക് . ഇത് ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന് കോര്പറേഷന് വിലയിരുത്തുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്പ്പറേഷന് തീരുമാനിച്ചിരിക്കുന്നത് .
Discussion about this post