പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാന്റെ സഹായം തേടുന്നുവെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. ഇത്ര മോശമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം മോദിയുടെ ഭരണം മൂലം പാക്കിസ്ഥാന് ഇന്ന് ആഗോള തലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം മോദി പുലര്‍ത്തുന്നുണ്ടെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. പാക്കിസ്ഥാന് പിന്തുണയ്ക്കുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനം അതിര്‍ത്തിയില്‍ വെച്ച് തന്നെ സൈന്യം ഇല്ലാതാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ അതിനെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അതിന് തെളിവുകള്‍ ചോദിക്കുകയാണുണ്ടായതെന്നും അവര്‍ പറഞ്ഞു.
മോദിയുടെ കീഴില്‍ മാത്രമാണ് ഇന്ത്യയ്ക്ക് നല്ല ഒരു ഭാവിയുണ്ടാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് കൊല്ലമായി രാജ്യത്ത് ഒരു ഭീകരാക്രമണവും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ ഒരു അഴിമതി ആരോപണവും നേരിട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ബി.ജെ.പി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമ്പോള്‍ പറയണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post