അതിര്‍ത്തിയില്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കങ്ങള്‍ക്ക് തടയിടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈന അതിര്‍ത്തിയിലെയും പാക്കിസ്ഥാന് അതിര്‍ത്തിയിലെയും തന്ത്ര പ്രധാനമായ മേഖലകളില്‍ 44ലധികം റോഡുകള്‍ പണിയാനാണ് ഇന്ത്യയുടെ പദ്ധതി. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ സേനയ്ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വേണ്ടി 44 റോഡുകളാണ് ചൈനാ അതിര്‍ത്തിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഏകദേശം 21,000 കോടി രൂപയായിരിക്കും ഇതിന്റെ ചിലവ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും 44 റോഡുകള്‍ നിര്‍മ്മിക്കുക.
കഴിഞ്ഞ വര്‍ഷം ദോക്ലാമില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഇത് കൂടാതെ രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാന് അതിര്‍ത്തിയിലും റോഡുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. മൊത്തത്തില്‍ 21,000 കിലോമീറ്ററുകളോളം വരുന്ന റോഡുകളായിരിക്കും ഇവിടെ നിര്‍മ്മിക്കുക. ഇതിന്റെ തുക 5,400 കോടി രൂപയായിരിക്കും. രാജസ്ഥാനിലെയും പഞ്ചാബിലെയും ഒറ്റപ്പെട്ട പ്രദേശങ്ങള്‍ ഈ റോഡുകള്‍ വരുന്നത് മൂലം സംരക്ഷിക്കാന്‍ എളുപ്പമാകും.
Discussion about this post