മകരവിളക്കിന് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവുവേണമെന്നാണ് ഹര്‍ജിയില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടിരിക്കുന്നത്.
സുരേന്ദ്രന്റെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി.
Discussion about this post