സന്നിധാനം: മകരവിളക്ക് തൊഴാനും അയ്യനോട് നന്ദി പറയാനും തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയതതെന്ന് ജയം രവി പറഞ്ഞു. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് തൊഴാന്‍ സന്നിധാനത്തെത്തുന്നത്.
പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിട്ടുണ്ട്.
https://www.instagram.com/p/Bsll-IZhTXp/
സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post