പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയാല്‍ ശബരിമല സമരത്തിന് ആവേശം പകരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിറ്റേദിവസം തന്നെ ശബരിമലയില്‍ യുവതികളെ കയറ്റി ഇത് തടയാനായിരുന്നു സിപിഎം നീക്കമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ള രേഷ്മ, ഷാനില എന്നി യുവതികളാണ് പുലര്‍ച്ചെ ശബരിമലയിലെത്തിയത്. നീലിമലയില്‍ വച്ച് ഇവരെ ഭക്തര്‍ തടയുകയായിരുന്നു. മൂന്ന് മണിക്കൂറോളം നേരം ഇവരെ നീലിമലയ്ക്ക് സമീപം തടഞ്ഞു വച്ചു. പിന്നീട് ഭക്തരുടെ പ്രതിഷേധം നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തമായതോടെ യുവതികളെ ബലമായി തന്നെ മലയിറക്കുകയായിരുന്നു.
മകരവിളക്ക് കഴിഞ്ഞതിന് പിന്നാലെ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവോത്ഥാന കേരളം കൂട്ടായ്മയുടെ ഭാഗമായുള്ള യുവതികളടങ്ങിയ സംഘം നാലരയോടെ പമ്പയിലെത്തി. രണ്ട് പേരും വ്യത്യസ്ത സംഘമായാണ് മലകയറിയത്. ഏഴംഗ പുരുഷ സംഘവും കൂടെയുണ്ടായിരുന്നു. മുഖം കെട്ടുകൊണ്ട് മറച്ചാണ് യുവതികള്‍ മലകയറിയത്. എന്നാല്‍ വാട്ടര്‍ ടാങ്കിന് സമീപം വച്ച് മൂന്ന് പേര് ഇവരെ മല തടഞ്ഞു. തുടര്‍ന്ന് വലിയ തോതില്‍ ഭക്തരെത്തി നാമജപം മുഴക്കുകയായിരുന്നു.
ഇന്നലെ കൊല്ലത്തെത്തിയ പ്രധാനമന്ത്രി ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നീചമായ കൃത്യമാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മോദി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആചാരത്തിനും മറ്റും എതിരാണെങ്കിലും ഇത്രത്തോളം നീചമായി പെരുമാറുമെന്ന് കരുതിയില്ല എന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.
പോലിസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാര സമരത്തിലാണ്. മലകയറാതെ തിരിച്ച് പോവില്ലെന്ന കടുത്ത നിലപാടിലാണ് യുവതികള്‍. ഇതിനിടെ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന പ്രസ്താവനയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Discussion about this post