ആദ്യത്തെ ഫിലിപ് കോട്ലര് അവാര്‍ഡ് ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ഫിലിപ് കോട്ലര് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനമര്‍പ്പിച്ചത്.
മോദിയുടെ വളരെ മികച്ച നേതൃത്വ പാടവത്തിനും നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിനും അണയാത്ത ഊര്‍ജത്തിനും വേണ്ടിയുള്ള പുരസ്കാരമാണിതെന്ന് ഫിലിപ് കോട്ലര് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിലെ മോദിയുടെ പ്രവര്‍ത്തനം മൂലം സാമ്പത്തികപരമായും സാമൂഹ്യപരമായും ശാസ്ത്രപരമായുമുള്ള വലിയ മാറ്റങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജൂറി പോലുമില്ലാത്ത ഈ പുരസ്കാരം ആദ്യമായാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി മുന്‍പ് പരിഹസിച്ചിരുന്നു.
രാഹുലിനെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരത രത്നം ഗാന്ധി കുടുംബം അവരുടെ ആളുകള്‍ക്ക് തന്നെ നല്‍കിയെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്.
തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ് കോട്ലര് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
I congratulate PM @narendramodi for being conferred the first ever Philip Kotler Presidential Award. He has been selected for his outstanding leadership & selfless service towards India, combined with his tireless energy. (1/2)
— Philip Kotler (@kotl) January 15, 2019
2/2 @narendramodi's efforts have resulted in extraordinary economic, social and technological advances in India. His winning the first award raises the bar for future recipients.
— Philip Kotler (@kotl) January 15, 2019
Discussion about this post