പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രമായ ‘പി.എം നരേന്ദ്ര മോദി’ക്ക് വേണ്ടി സംവിധായകന്‍ ഒമുംഗ് കുമാര്‍ ബി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്ത് സന്ദര്‍ശിച്ചു. മോദി തന്റെ കുട്ടിക്കാലം ചിലവഴിച്ച പ്രദേശങ്ങളിലും സംവിധായകന്‍ ചെന്നു.
വട്‌നഗറിലെ മോദിയുടെ ഗൃഹവും അഹമദാബാദിലെ ഇടവഴികളിലൂടെയും ഒമുംഗ് കുമാര്‍ സഞ്ചരിച്ചു. ചിത്രത്തില്‍ ചരിത്രപരമായ സ്ഥലങ്ങള്‍ അതേപടി കാണിക്കാനാണ് പദ്ധതി. ചിത്രത്തിന്റെ ഷൂട്ടിംഗ് എവിടെയൊക്കെ നടക്കുമെന്നതിനെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്ത് വരുന്നതേയുള്ളു.
ചിത്രത്തില്‍ മോദിയയായെത്തുന്നത് വിവേക് ഒബറോയാണ്. സന്ദീപ് സിംഗാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post