ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലെ പല യുവതികളുടെയും പ്രായം 50ന് മുകളിലാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ഡി.ജി.പിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം കള്ള റിപ്പോര്‍ട്ടാണെന്നും ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ അട്ടിമറിക്കാനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള കള്ള റിപ്പോര്‍ട്ട് നല്കിയ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണം. പിണറായി വിജയന് ഒരു നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്.കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്.
https://www.facebook.com/KSurendranOfficial/posts/2083790515038907?__xts__[0]=68.ARBepH-nHj2cvo5bpAJDhUVL7nyunFemcUrwKLOuKrK-5GPDTtrc0eES-WbwpCc1SCEtWlshgyGx3gZ9bWj9__3D0wiI05pTx5dgvjmbbsUCsODCHE2WavGUufXQReqPw6PrFFC348nGQrcmNBBJQZ4KQiwbsX9IieeHNCh868n0HqVbBPItfuvWEfPBR14zsThliPXSRIN2rPwGPD1rAAu5HRM6p0SYF0iPYsiUxV40d-xmXyF-MGXLNN_y9LkZX8oHx1VYzK6g_sOSeiVYG2d6p6qZRJw8UTrpz7z-HGuMPVmlv21cPF5epcuqs2vB6gckfVa9qPxG2DaEtscLOgdBFQ&__tn__=-R
Discussion about this post