കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരന് സസ്പെന്ഷന് . ഓപ്പറേഷന് തിയേറ്റര്‍ മെക്കാനിക്ക് സുധാകരനെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത് .
അഡീഷ്ണല്‍ ഡി.എം.ഒ ഡോ : ആശാദേവി ആശുപത്രി പരിശോധന നടത്തി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നപടി സ്വീകരിച്ചത് . ഈ മാസം എട്ടിനാണ് തിയറ്ററിനോട് ചേര്‍ന്ന് വസ്ത്രം മാറുന്ന മുറിയില്‍ ജീവനക്കാര്‍ മൊബൈല്‍ ക്യാമറ വീഡിയോ റെക്കോര്‍ഡ് ഓണ്‍ ചെയ്ത നിലയില്‍ കണ്ടെത്തിയത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് സുധാകരന്റെ മൊബൈല്‍ ഫോണ്‍ ആണെന്ന് മനസിലാവുകയായിരുന്നു .
എന്നാല്‍ ഫോണിന്റെ ക്യാമറ അറിയാതെ ഓണ്‍ ആയതെന്നായിരുന്നു സുധാകരന്റെ വിശദീകരണം . എന്നാല്‍ ക്യാമറയുടെ വീഡിയോ റെക്കോര്‍ഡ് എങ്ങനെ ഓണായി എന്ന ചോദ്യത്തിനു ഇയാള്‍ക്ക് മറുപടി ഇല്ലായിരുന്നു .
Discussion about this post