അതിര്‍ത്തിയില്‍ ചൈന മിലിട്ടറി കോംപ്ലക്സുകളും ഭൂഗര്‍ഭ അറകളും നിര്‍മ്മിക്കുന്നു . അതിര്‍ത്തിയില്‍ ദോക് ലാമില്‍ നിന്നും വെറും 81 മീറ്റര്‍ അകലത്തിലാണ് ചൈന പൂര്‍ണ്ണ സൗകര്യങ്ങളോടെ മിലിട്ടറി കോംപ്ലക്സ് നിര്‍മ്മികുന്നത് . ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
ഭൂമിയ്ക്കടിയില്‍ ചൈന 50 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഭൂഗര്‍ഭ സൗകര്യങ്ങള്‍ ഒരുക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് . ലഡാക്കിലെ ഡെംകോച്ച് സൈനിക പോസ്റ്റില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തായിട്ടാണ് തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത് . ഉപഗ്രഹചിത്രങ്ങളില്‍ നിന്നും തുരങ്കങ്ങളും സൈനിക ബാരക്കുകളും അടക്കമുള്ള നിര്‍മ്മാണമാണ് നടക്കുന്നതെന്നാണ് സൂചനകള്‍ ലഭിക്കുന്നത് .
ദോക് ലാമില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധ സമാന സംഘര്‍ഷത്തിലേക്ക് വഴിമാറിയിരുന്നു . ഇവിടെ ചൈന റോഡ് നിര്‍മ്മിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരികയും ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി ചൈന അറിയിച്ചിരുന്നുവെങ്കിലും ഇത്തരമൊരു വാദം കളവായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നത് .
Discussion about this post