ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയെക്കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന് . പാര്‍ട്ടി ഓഫീസുകളില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല . രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ നല്കുന്ന സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് .
പട്ടിക സര്‍ക്കാര്‍ പരിശോധിച് തന്നെയായിരിക്കും സര്‍ക്കാര്‍ നല്കിയിട്ടുണ്ടാവുക . അതിന്റെ കണക്ക് നമുക്ക് ആര്‍ക്കും അറിയില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു .
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ 51 യുവതികള്‍ കയറിയെന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത് . പട്ടികയില്‍ ഭൂരിഭാഗവും തമിഴ്നാട് , ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് . എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് അന്‍പത് വയസ്സിനു മേല്‍ പ്രായമുണ്ടെന്നും കൂടാതെ പുരുഷന്മാരുള്‍പ്പടെ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് .
ശബരിമലയിലെത്തിയ കനകദുര്‍ഗ , ബിന്ദു എന്നിവര്‍ സുരക്ഷ തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സന്നിധാനത്തെത്തിയ യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് .
Discussion about this post