ടോള്‍ പ്ലാസ ബലം പ്രയോഗിച്ച് തുറക്കുകയും തകര്‍ക്കുകയും ചെയ്ത എ.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ 5.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയതായി നടത്തിപ്പുക്കാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി .
എ.വൈ.എഫ് .ഐ റാലിയ്ക്കായി തൃശ്ശൂരിലേക്ക് വരുന്ന വാഹനങ്ങള്‍ ടോള്‍ വാങ്ങാതെയായിരുന്നു കടത്തിവിട്ട് കൊണ്ടിരുന്നത് . ഇതേ വാഹനങ്ങള്‍ തിരിച്ചു പോകുമ്പോഴും ടോള്‍ വാങ്ങിയിരുന്നില്ല . മദ്യ ലഹരിയില്‍ വന്നവരുടെ വാഹനം നിര്‍ത്താതെ പോവുകയും പ്ലാസയുടെ ബാരിയര്‍ വാഹനത്തില്‍ തട്ടുകയുമായിരുന്നു . ഇതേ തുടര്‍ന്ന് ഇവര്‍ പ്ലാസ ആക്രമിക്കുകയും ഒരു മണിക്കൂര്‍ നേരത്തേക്ക് ടോള്‍ പിരിവ് തടയുകയും ചെയ്തുവെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത് .
Discussion about this post