നിര്‍മ്മാണത്തിലിരുന്ന ജമ്മു റോപ്പ് വേ യുടെ കേബിള്‍ കാര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു . നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ട്രയല്‍ റണ്‍ നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത് .
മഹാമായ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത് . ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു . മെഡിക്കല്‍ കൊളേജിലേക്ക് എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല . അപകടം നടക്കുമ്പോള്‍ ആറു തൊഴിലാളികള്‍ കേബിള്‍ കാറിലുണ്ടായിരുന്നു .
കാശ്മീര്‍ താഴ്വരയിലെ വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ട് ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത് .
Discussion about this post