ടെന്നീസ് താരം റോജര്‍ ഫെഡററെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ അഭിനന്ദിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡ്രസിംഗ് റൂമിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച റോജര്‍ ഫെഡറര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത കാരണത്താല്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇതില്‍ ചൂടാവാതെ റോജര്‍ ഫെഡറര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നത് വരെ കാത്ത് നിന്നു. റോജര്‍ ഫെഡററുടെ ഈ പ്രവൃത്തിയെയായിരുന്നു സച്ചിന് അഭിനന്ദിച്ചത്.
ഡ്രസിംഗ് റൂമിലെ സെക്യൂരിറ്റി തന്റെ കടമ നല്ല രീതിയില്‍ ചെയ്തുവെന്നും അതേ സമയം റോജര്‍ ഫെഡറര്‍ വിഷയം നല്ല രീതിയില്‍ കൈകാര്യം ചെയ്തുവെന്നും സച്ചിന് ട്വീറ്റ് ഇട്ടു. ഇതു പോലുള്ള പ്രവൃത്തികള്‍ സാധാരണയായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സച്ചിന്റെ ട്വീറ്റ്
Good to watch the security officer doing his job well at the @AustralianOpen. The manner in which @rogerfederer reacted was commendable as well. Such actions are not common today and they just increase the respect people have for great athletes like Roger. https://t.co/wvm24DOhbA
— Sachin Tendulkar (@sachin_rt) January 20, 2019
Discussion about this post