തലയ്ക്ക് വെളിവില്ലാത്ത കേരളത്തിന്റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയിലാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് . തിരുവനന്തപുരത്ത് എസ്.ജെ.ഡി – ആർ.എൽ.എസ്.പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.
സര്‍ക്കാരിന്റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണ് കേരളത്തില്‍ പ്രളയമുണ്ടായത് . 31 അണക്കെട്ടും ഒരേ സമയം തുറന്നു വിടാന്‍ വൈദ്യുതി മന്ത്രി പറഞ്ഞതിനാലാണ് പ്രളയമുണ്ടായത് അയാള്‍ക്ക് അണക്കെട്ട് എന്താണ് വെള്ളമെന്താണ് പ്രളയം എന്താണ് എന്നൊന്നുമറിയില്ല .
അയാളുടെ പേരൊന്നും താന്‍ പറയുന്നില്ല . തലയ്ക്ക് വെളിവില്ലാത്തയാളാണ് . അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട് . കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ടയാളെ പിടിച്ചു മന്ത്രിയാക്കിയാല്‍ സംഭവിക്കുന്നതാണ് കേരളത്തില്‍ സംഭവിച്ചതും .
അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണ് ഇത്രയും മനുഷ്യജീവനുകള്‍ പൊലിഞ്ഞത് . എത്രയോ കുടുംബങ്ങളെ സര്‍ക്കാര്‍ അനാഥമാക്കി . ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സര്‍ക്കാരാണ് . പ്രളയബാധിതര്‍ക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു .
Discussion about this post