വേദനസംഹാരിയായി ഉപയോഗിക്കുന്ന ചെറിയ ഡോസ് ആസ്പിരിന്റെ പ്രമുഖ ബ്രാന്‍ഡ് യു.എ.ഇയില്‍ നിന്നും പിന്‍വലിച്ചു . ജസ്പിരിന്‍ ( 81 എം ജി ) യെന്ന മരുന്ന് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു . ഗള്‍ഫ് സഹകരണ കൌണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് നിരോധനത്തിന് കാരണം .
രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ജസ്പിരിന്‍ വിതരണം ചെയ്യരുതെന്ന് വിതരണക്കാരോടും . രോഗികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് ഡോക്ടര്‍മാരോടും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് .
മരുന്ന് ഉപയോഗിച്ചത് മൂലം ഏതേലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുകയാണെങ്കില്‍ അധികൃതരെ അറിയിക്കാനും ഇതിനായി pv@mohap.gov.ae അല്ലെങ്കില്‍ DrugControl@dha.gov.ae എന്നീ വിലാസങ്ങള്‍ ഉപയോഗിക്കാമെന്നും മന്ത്രായലയം അറിയിച്ചു .
Discussion about this post