ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെറീന വില്യംസിന് തോല്‍വി. ലോക ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയാണ് സെറീനയെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പുറത്താക്കിയത്. 6-4, 4-6, 7-5 എന്നായിരുന്നു സ്കോര്‍ നില.
ഇതോടെ സെറീനയ്ക്ക് നഷ്ടമായത് 24 ഗ്രാന്റ് സ്ലാം എന്ന ചരിത്ര നേട്ടമാണ്.
അതേസമയം വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെമിഫൈനലില്‍ ലോക നാലാം നമ്പര്‍ താരമായ നവോമി ഒസാക്കയെ കരോലിന പ്ലിസ്കോവ നേരിടും.
Discussion about this post