കണ്ണൂരിലെ പിണറായിയില്‍ ബോംബാക്രമണത്തില്‍ മൂന്ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ പിണറായിക്ക് സമീപമുള്ള എരുവെട്ടിയിലായിരുന്നു ബോംബാക്രമണമുണ്ടായത്. ഷനോജ്, രാജേഷ്, അഭിജിത്ത് എന്നീ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായ പരിക്കേറ്റ ഷനോജ്, രാജേഷ് എ്‌നിവരെ കോഴിക്കോട് ഉള്ളിയേരി മെഡിക്കല്‍ കോളേജിലും അഭിജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള സി.പി.എം കുടുംബ സംഗമത്തില്‍ മുഖ്യമന്ത്രി ഇന്നലെ പങ്കെടുത്തത് പിണറായി മേഖലയിലായിരുന്നു.
Discussion about this post