വായുജിത്–-in facebook
കോണ്‍ഗ്രസുകാര്‍ മാത്രമല്ല രാഹുലും പ്രിയങ്കയുമാണ് രാജ്യത്തിന്റെയും സ്വന്തം പാര്‍ട്ടിയുടേയും ഭാവിയെന്ന് ചിന്തിക്കുന്ന സിപിഎമ്മുകാരും ഈ വാദമുയര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്നുണ്ട്.
എത്ര അസംബന്ധവും ലോജിക്കില്ലാത്തതുമാണ് ഈ പ്രതിരോധമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.
ഇന്ത്യന്‍ സ്വതന്ത്രമായി 72 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതില്‍ 55 വര്‍ഷവും ഭരിച്ചത് കോണ്‍ഗ്രസാണ് . മൂന്നോ നാലോ വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തെ സ്വാധീനിച്ചിട്ടുമുണ്ട്. ഈ അന്‍പത്തഞ്ച് വര്‍ഷങ്ങളില്‍ 38 വര്‍ഷം പ്രധാനമന്ത്രിമാര്‍ ഒരു കുടുംബത്തില്‍ നിന്നായിരുന്നു. 17 വര്‍ഷം നെഹ്രു , 16 വര്‍ഷം ഇന്ദിര, 5 വര്‍ഷം രാജീവ്.
ഇനി കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ കണക്ക് നോക്കാം . സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസില്‍ 39 വര്‍ഷവും പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 4 വര്‍ഷം നെഹ്രു , 7 വര്‍ഷം ഇന്ദിര, 7 വര്‍ഷം രാജീവ് , 19 വര്‍ഷം സോണിയ , 2 വര്‍ഷം രാഹുല്‍
അതായത് കഴിഞ്ഞ 72 വര്‍ഷത്തെ ചരിത്രത്തില്‍ അപൂര്‍വ്വം അവസരങ്ങളിലൊഴിച്ച് ഒന്നുകില്‍ കോണ്‍ഗ്രസ് പ്രസിഡന്റോ അല്ലെങ്കില്‍ പ്രധാനമന്ത്രിയോ ആയി കീ പൊസിഷനുകളില്‍ ഈ കുടുംബം ഉണ്ടായിരുന്നു.
അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള , കൃത്യമായി പറഞ്ഞാല്‍ 1978 നു ശേഷമുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ഒരു കുടുംബാധിപത്യത്തിന്റെ കീഴില്‍ ഒതുങ്ങുന്നത് വ്യക്തമായി മനസ്സിലാക്കാം.
1978 മുതല്‍ 1984 ല്‍ മരിക്കുന്നതു വരെ ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് , 1984 മുതല്‍ 1991 വരെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് . ( 80 മുതല്‍ 89 വരെ പ്രധാനമന്ത്രിമാരും ഇവര്‍ തന്നെയായിരുന്നു )
199297 കാലം മാത്രമാണ് കുടുംബാധിപത്യം പ്രകടമായി ഉണ്ടാകാഞ്ഞത് ( അതിന്റെ ഫലം നരസിംഹ റാവു അനുഭവിക്കുകയും ചെയ്തു അത് വേറെ വിഷയം )
1998 മുതല്‍ 2017 വരെ സോണിയ 19 വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റായി. ഇപ്പോള്‍ സോണിയയുടെ മകന് രാഹുല്‍ രണ്ടു വര്‍ഷത്തിലേക്ക് കടക്കുന്നു. സോണിയയുടെ മകള്‍ പ്രിയങ്ക ജനറല്‍ സെക്രട്ടറിയുമായി.
1980 ല്‍ മരിക്കുന്നതിനു മുന്‍പ് സഞ്ജയ് ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ . മാത്രമല്ല ഇന്ദിരയുടെ കാലത്ത് സഞ്ജയ് സൂപ്പര്‍ പ്രൈം മിനിസ്റ്ററുമായിരുന്നു. മന്ത്രാലയങ്ങളിലെല്ലാം സഞ്ജയിന്റെ ഇടപെടല്‍ കുപ്രസിദ്ധവുമായിരുന്നു.
33)0 വയസ്സില്‍ മരിച്ചില്ലായിരുന്നെങ്കില്‍ സഞ്ജയിന്റെ ഭരണവും ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നേനെ.
ഇതെല്ലാം പോരാഞ്ഞിട്ട് ഭാരത രത്ന സ്വയം സമ്മാനിച്ച രണ്ട് പ്രധാനമന്ത്രിമാരും ഈ കുടുംബത്തില്‍ നിന്ന് തന്നെയാണ് .1955 ല്‍ നെഹ്രുവും 1971 ല്‍ ഇന്ദിരയും.
അതേ സമയം ജനസംഘവും ബിജെപിയും ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മകനല്ല ബല്‍രാജ് മധോക്ക് , മുരളീ ചന്ദ്ര ശര്‍മ്മയുടെ മകനല്ല മുരളീ മനോഹര്‍ ജോഷി , മധോക്കിന്റെ മകനല്ല ദീനദയാല്‍ ഉപാദ്ധ്യായ , ഇവരുടെ ആരുടേയും മകനായിരുന്നില്ല അടല്‍ ബിഹാരി വാജ്പേയി, ഉപാദ്ധ്യായയുടെ മകനല്ല എല്‍.കെ അദ്വാനി, നിതിന്‍ ഗഡ്കരിക്കും രാജ്നാഥ് സിംഗിനും വെങ്കയ്യ നായിഡുവിനും ഇവരാരുമായും ബന്ധമില്ല ..
അമിത് ഷായ്ക്ക് ബിജെപിയുടെയും ജനസംഘത്തിന്റെയും ഒരു അദ്ധ്യക്ഷന്മാരുമായും യാതൊരു ബന്ധവും ഇല്ലേയില്ല..
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു രാഷ്ട്രീയ നേതാവിന്റെയും ലെഗസി അവകാശപ്പെടാനില്ല , മക്കളില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്മാരൊന്നും രാഷ്ട്രീയത്തില്‍ പോലുമില്ല.ഇനി ഇറങ്ങിയാല്‍ തന്നെ ഇവരാരും മോദിയുടെ ബന്ധുവായതു കൊണ്ടു മാത്രം ബിജെപി പ്രസിഡന്റുമാകില്ല.
നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും സാധാരണമാണ് . പക്ഷേ കോണ്‍ഗ്രസിനെപ്പോലെ ഇത്രയും കുടുംബാധിപത്യമുള്ള ഒരു ദേശീയ പാര്‍ട്ടിയും വേറെയില്ല. രണ്ടും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ആനയും ആടലോടകവും പോലെയാണ്.
ചുരുക്കത്തില്‍ ..ഇത്രയേ ഉള്ളൂ സര്
നിങ്ങളുടെ പാര്‍ട്ടി ഒരു കുടുംബത്തിന്റെ പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് പക്ഷേ പാര്‍ട്ടിയാണ് കുടുംബം .
ആസ് സിമ്പിള്‍ ആസ് ദാറ്റ് … !
https://www.facebook.com/vayujith/posts/2231327570265481
Discussion about this post