ഗവര്‍ണര്‍ പദവിയെ അവഹേളിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തില്‍ ഒരു രാഷ്ട്രീയ പ്രസംഗമാണ് ഗവര്‍ണര്‍ പി.സദാശിവത്തെക്കൊണ്ട് വായിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ഇതുവഴി ഗവര്‍ണറെ സി.പി.എം പാര്‍ട്ടി ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് കുറ്റപ്പെടുത്തി. രാഷ്ട്രീയ പരാമര്‍ശങ്ങളുള്ള ഭാഗം വായിക്കണമായിരുന്നുവോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രളയ ശേഷം കേരളത്തിന് കേന്ദ്രം ആവശ്യത്തിന് ധനസഹായം നല്‍കിയില്ലായെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയമുണ്ടായ മറ്റേത് സംസ്ഥാനത്തേക്കാള്‍ സഹായം കേന്ദ്രം കേരളത്തിന് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ വിശാലസഖ്യം സംബന്ധിചച് കേരളത്തിലെ നിലപാടെന്താണെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും വ്യക്തമാക്കണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.
Discussion about this post