ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ ബാങ്ക് അധികൃതരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുറ്റം അതീവ ഗുരുതരമായ ഒന്നാണ്. സര്‍ക്കാരുദ്യോഗസ്ഥര്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കോടതി പറഞ്ഞു. പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം ഏഴാം തീയ്യതി വരെ നീട്ടിയിട്ടുണ്ട്.
ബാങ്കില്‍ നടന്ന ആക്രമണത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നഷ്ടപരിഹാരമായി തുക കെട്ടിവെക്കാമെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും ഈ ആവശ്യവും കോടതി തള്ളി. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു.
ദേശീയ പണിമുടക്ക് ദിനത്തില്‍ എസ്.ബി.ഐ ശാഖയിലേക്ക് എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
Discussion about this post