കേരളം മഹാപ്രളയത്തില്‍ മുങ്ങിയ വേളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ബഹുമതി. പ്രഖ്യാപിക്കപ്പെട്ട പ്രത്യേക മെഡലുകള്‍ നാളെ റിപ്പബ്ലിക് ദിനത്തില്‍ നല്‍കുന്നതായിരിക്കും.
ഗര്‍ഭിണിയായ യുവതിയെ രക്ഷപ്പെടുത്തിയ കമാന്‍ജര്‍ വിജയ് വര്‍മ്മയ്ക്കും നാവിക സേനയുടെ മെഡല്‍ ലഭിച്ചു. കൂടാതെ കമാന്‍ഡര്‍ ആര്‍.ഹരിഗോവിന്ദിനും സെയ്‌ലര്‍ പ്രമേന്ദ്ര കുമാറിനും നാവികസേനയുടെ മെഡലുണ്ട്.
മേജര്‍ ആര്‍.ഹേമന്ദ് രാജ് കരസേനയുടെ വിശിഷ്ട സേവ മേഡലിന് അര്‍ഹനായി. ഗരുഡ് കമാന്‍ഡോ പ്രശാന്ത് നായര്‍ക്ക് വായു സേനയുടെ മെഡലും ലഭിച്ചു.
അതേസമയം ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പരിക്ക് പറ്റിയ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും സേനയുടെ വക മെഡലുണ്ട്.
Discussion about this post