മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി. പുരസ്‌കാരം നല്‍കുന്നതിലൂടെ ഭാരതരത്‌നത്തിന്റെ മഹിമ കളഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.മുരളീധരന് പുറമെ ജെ.ഡി.(എസ്) നേതാവ് ഡാനിഷ് അലിയും പ്രണബ് മുഖര്‍ജിക്ക് പുരസ്‌കാരം നല്‍കിയതില്‍ ഇതേ കാരണം ചൂണ്ടിക്കാട്ടി വിമര്‍ശനം രേഖപ്പെടുത്തി. അതേസമയം ഭാരതരത്‌നം പ്രണബിന് നല്‍കിയ നടപടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു പ്രണബ് മുഖര്‍ജി നാഗ്പൂരിലുള്ള ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗെവാര്‍ ഈ മണ്ണിന്റെ മകനാണെന്ന് പ്രണബ് മുഖര്‍ജി അന്ന് പറഞ്ഞിരുന്നു.
Discussion about this post