ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ കിരീടം നേടാനായി സൈന നേവാള്‍ ഇന്ന് ഫൈനലില്‍ കരോളീനാ മാരിനെ നേരിടും. ഫൈനലില്‍ വിജയിച്ചാല്‍ 2019ലെ ആദ്യ കിരീട നേട്ടമായിരിക്കും സൈനയുടേത്.
ചൈനയുടെ ഹെ ബിങ്ജിയാവൊയെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ ഇടം പിടിച്ചത്. അതേസമയം ചൈനയുടെ തന്നെ ചെന്‍ യുഫേയിയെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ കരോളീനാ മാരിന്‍ ഫൈനലിലെത്തിയത്.
മുന്‍പ് ഇന്ത്യയുടെ തന്നെ പി.വി.സിന്ധുവിനെ കരോളീനാ മാരിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയിരുന്നു.
ഇതിന് മുന്‍പ് ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മാരിന്‍ ആറ് മത്സരങ്ങളും സൈന അഞ്ച് കളികളും വിജയിച്ചു.
Discussion about this post