ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ സൈന നേവാളിന് കിരീട നേട്ടം. സ്പാനിഷ് താരമായ കരോളീനാ മാരിനെയായിരുന്നു സൈന നേരിട്ടത്. കളിക്കിടെ കരോളീനാ മാരിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് മാരിന്‍ കളിയില്‍ നിന്നും പിന്മാറി. ഇതോടെയാണ് കിരീടം സൈനയ്ക്ക് ലഭിച്ചത്.
10-3 എന്ന നിലയില്‍ ആദ്യ മത്സരത്തില്‍ മാരിന്‍ ലീഡ് നേടി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പരിക്ക് പറ്റിയത്.
ചൈനയുടെ ഹെ ബിങ്ജിയാവൊയെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ ഇടം പിടിച്ചത്. അതേസമയം ചൈനയുടെ തന്നെ ചെന്‍ യുഫേയിയെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ കരോളീനാ മാരിന്‍ ഫൈനലിലെത്തിയത്.
Discussion about this post