ന്യൂസിലണ്ടിനെതിരായ മൂന്നാമത്തെ ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. 244 റണ്‍സ് വിജയലകഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കണ്ടു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര( 3-0)ഇന്ത്യ സ്വന്തമാക്കി.
അര്‍ധസെഞ്ച്വറികളുമായി തിളങ്ങിയ രോഹിത്ത് ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും മികവിലാണ് ഇന്ത്യ അനായസവിജയത്തിലേക്ക് നീങ്ങിയത്. രോഹിത്ത് 62 റണ്‍സെടുത്തപ്പോള്‍ കൊഹാലി 60 റണ്‍സ് സ്വന്തമാക്കി.കൊഹ്ലിയുടെ49ാംമത് അര്‍ധ സെഞ്ച്വറിയാണ് മൗഗനുവില്‍ പിറന്നത്.
https://twitter.com/BCCI/status/1089795789855969280
28 റണ്‍സെടുത്ത ധവാനും മികച്ച തുടക്കം നല്‍കി. ബോള്‍ട്ടിന്റെ പന്തില്‍ ടെയ്‌ലര്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്.ദിനേഷ് കാര്‍ത്തിക് 38 റായിഡു-40 എന്നിവരും തിളങ്ങി.
https://twitter.com/BCCI/status/1089791621380489216
മത്സരത്തില്‍ ന്യൂസിലന്‍ഡ് 243 റണ്‍സിന് പുറത്തായിരുന്നു.ഇന്ത്യയ്ക്കായി ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ യുസ്വേന്ദ്ര ചഹല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒന്‍പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും ഹീറോ കുല്‍ദീപ് യാദവിന് ഈ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.
സെഞ്ച്വറിയ്ക്ക് ഏഴ് റണ്‍സലകലെ പുറത്തായ റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. 106 പന്തില്‍ ഒന്‍പത് ഫോറുകളുടെ സഹായത്തോടെയാണ് ടെയ്‌ലര്‍ 93 റണ്‍സെടുത്തത്. വിക്കറ്റ് കീപ്പര്‍ ടോം ലാഥമും അര്‍ധ സെഞ്ച്വറി നേടി. 64 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 51 റണ്‍സാണ് ലാഥം സ്വന്തമാക്കിയത്.
ഗുപ്റ്റില്‍ (13) മുണ്ട്‌റോ (7) വില്യാസണ്‍ (28) നിക്കോളാസ് (6) സത്‌നര്‍ (3) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
https://braveindianews.com/28/01/196904.php
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0 ത്തിന് മുന്നിലാണ്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പിന്‍ തുട ഞരമ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണി ടീമില്‍ നിന്ന് പുറത്തായപ്പോള്‍, ദിനേഷ് കാര്‍ത്തിക് ആദ്യ ഇലവനിലെത്തി. കഴിഞ്ഞ മത്സരങ്ങളില്‍ ടീമിലുണ്ടായിരുന്ന ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് പകരം, ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ന് ഇന്ത്യന്‍ നിരയില്‍ കളിച്ചത്.
Discussion about this post