പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പൂര്‍ത്തിയായതോടെ മൂന്ന് ദിവസത്തേക്ക് രാഷ്ട്ര സേവനത്തിന് വിട പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും ഗോവയില്‍ ഉല്ലാസ യാത്രയില്‍. ദക്ഷിണ ഗോവയിലെ ഒരു സീഫുഡ് റെസ്റ്റോറന്റില്‍ ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം സന്ദര്‍ശകരുമായി സെല്‍ഫിയെടുക്കാനും രാഹുല്‍ ഗാന്ധി സമയം കണ്ടെത്തി.
ഗോവയില്‍ പ്രവര്‍ത്തിക്കന്ന ദന്തഡോക്ടറായ രചന ഫെര്‍ണാണ്ടസ് രാഹുലുമായി എടുത്ത സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
മൂന്ന് ദിവസത്തെ സ്വകാര്യ യാത്രയ്ക്ക് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഗോവയിലെത്തിയതെന്ന് പാര്‍ട്ടിയുടെ ഗോവയിലെ വക്താവ് വ്യക്തമാക്കി. ഔദ്യോഗികമായ ഒരു പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.
Discussion about this post