ലോക നേതാക്കന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, എന്നിവരെ മറികടന്നാണ് മോദി മൂന്നാം സ്ഥാനം നേടിയത്.
സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാലപ് ഇന്റര്‍നാഷണല്‍ നടത്തിയ വാര്‍ഷിക സര്‍വ്വേയിലാണ് മോദി ലോക നേതാക്കന്മാരില് മൂന്നാം സ്ഥാനത്തെത്തിയത്. ലോക രാജ്യങ്ങളില്‍ നിന്നും 53,769 പേരുടെ ഇന്റര്‍വ്യൂവാണ് സര്‍വ്വേക്ക് വേണ്ടി നടത്തിയത്. പങ്കെടുത്തവരോട് ഒരു നേതാവിന്റെ പ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടൊ ഇല്ലയൊ എന്ന ചോദ്യമാണ് ചോദിച്ചത്. സര്‍വ്വേയില്‍ മോദിയുടെ പ്രവര്‍ത്തനത്തില്‍ 30 ശതമാനം പേര്‍ക്ക് താല്പര്യമുണ്ടെന്നും 22 ശതമാനം പേര്‍ക്ക് താല്പര്യമില്ലെന്നും പറഞ്ഞു.
പട്ടികയില്‍ മോദിയെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ്.
അതേസമയം ലോക നേതാക്കന്മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ചത് ഒരു രാഷ്ട്രീയ നേതാവിനല്ല, മറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കാണ്.
Discussion about this post