കര്‍ണാടകയില്‍ മൈസൂരുവില്‍ പരാതിയുമായി വന്ന വനിതയോട് തട്ടിക്കയറി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പരാതി പറഞ്ഞുകൊണ്ടിരുന്ന യുവതിയുടെ പക്കല്‍ നിന്നും സിദ്ധരാമയ്യ മൈക്ക് തട്ടിപ്പറിച്ചു. ഇതിനിടെ യുവതിയുടെ സാരിത്തുമ്പും സിദ്ധരാമയ്യ പിടിച്ച് വലിച്ചു. തുടര്‍ന്ന് യുവതിയോട് വളരെ മോശമായ രീതിയലും സിദ്ധരാമയ്യ സംസാരിച്ചു. മൈസൂരുവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
സംഭവത്തില്‍ എതിര്‍പ്പുമായി ബി.ജെ.പി രംഗത്ത് വന്നു. സ്ത്രീത്വത്തെ അപമാനിക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ഒരു ഗുണ്ടയെപ്പോലെയാണ് സിദ്ധരമായ്യ പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പി പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും സിദ്ധരാമയ്യക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.പ്രകാശ് അഭിപ്രായപ്പെട്ടു.
#WATCH Former Karnataka Chief Minister and Congress leader Siddaramaiah misbehaves with a woman at a public meeting in Mysuru. #Karnataka pic.twitter.com/MhQvUHIc3x
— ANI (@ANI) January 28, 2019
Discussion about this post