സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടന്നിട്ട് മൂന്ന് മാസം കഴിഞ്ഞു . പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചുവെങ്കിലും പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞട്ടില്ല . പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് ഇതുവരെ രേഖാചിത്രം പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല . ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
അന്നേ ദിവസം പുലര്‍ച്ചെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് സമീപത്ത് ഒരു വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു . ഇയാളെ കണ്ട വ്യക്തി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത് . പക്ഷെ ഈ രേഖാചിത്രം ഇതുവരെ പുറത്ത് വിടുവാന്‍ പോലീസ് തയ്യാറായിട്ടില്ല .ഇത് തന്നെയാണോ പ്രതിയെന്ന് ഉറപ്പില്ലെന്നാണ് ഇതിന് അന്വേഷണ സംഘം നല്കുന്ന വിശദീകരണം .
രേഖാചിത്രം തയ്യാറാക്കിയതിന് ശേഷം കാര്യമായ അന്വേഷണ പുരോഗതി ഒന്നും തന്നെയുണ്ടായിട്ടില്ല . ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നായിരുന്നു ആരോപണം . എന്നാല്‍ ഇവര്‍ മാത്രമല്ല അന്വേഷണ പരിധിയില്‍ എന്നാണ് ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചിരിക്കുന്നത് .
Discussion about this post