പിറവം പള്ളിത്തർക്ക കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഹരിലാൽ ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി കേൾക്കുന്നത്. പള്ളിയിൽ പ്രവേശനത്തിന് അനുമതി വേണമെന്നും പ്രാർത്ഥന നടത്താൻ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹർജി പരിഗണിച്ച മൂന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ പിൻമാറിയിരുന്നു. ജഡ്ജിമാർ അഭിഭാഷകർ ആയിരിക്കെ പള്ളി കേസുകളിൽ ഹാജരായിട്ടുണ്ടെന്ന യാക്കോബായ വിഭാഗത്തിൻ്റെ പരാതിയെ തുടർന്നാണ് മൂന്നും ബെഞ്ചും പിൻമാറിയത്.
Discussion about this post