കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ – ഇംഗ്ലണ്ട് ലയന്‍സ് ഏകദിന മത്സരത്തിനിടയില്‍ തേനീച്ചയുടെ ആക്രമണം . ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട് .
ഏകദിന മത്സരം തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോഴായായിരുന്നു തേനീച്ചയുടെ ആക്രമണമുണ്ടായത് . ബി സെക്ടര്‍ ഗാലറിയുടെ മുകളിലത്തെ ഭാഗത്തായിരുന്നു തേനീച്ച കൂടുണ്ടായിരുന്നു . സാമാന്യം ഉയരത്തിലായിരുന്നു വലിയ തേനീച്ചക്കൂട് ഉണ്ടായിരുന്നു . ഇതെങ്ങനെയാണ് ഇലകിയതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല .
മത്സര സമയത്ത് കാണികളെ ഇവിടെയ്ക്ക് പ്രവേശിക്കാതിരിക്കാന്‍ ഗേറ്റുകള്‍ അടച്ചിട്ടിരുന്നു . എന്നിട്ടും അവിടെ ഇരുപതിലധികം പേര് ഇവിടെയ്ക്ക് എത്തിയിരുന്നു . ഇവരില്‍ ആരെങ്കിലും തേനീച്ച കൂട് ഇളക്കിയതാണോ എന്ന സംശയത്തിലാണ് അധികൃതര്‍ . ഒന്‍പതോളം പേര്‍ക്കാണ് കുത്തേറ്റത് . ഇവരെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി . ആക്രമണം അവസാനിച്ചതോടെയാണ് ഏകദിനം വീണ്ടും ആരംഭിച്ചത് . ഏകദിനം അവസാനിച്ചതിന് ശേഷം വൈകുന്നേരത്തോടെ തേനീച്ചക്കൂട് ഇവിടെനിന്നും നീക്കം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു .
Discussion about this post