ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ അതീവ ഉത്കണ്ഠയുള്ളതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. പ്രശ്‌ന പരിഹാരത്തിനായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കെറി കൂടിക്കാഴ്ച നടത്തി. നേരത്തെ നരേന്ദ്ര മോദിയുമായി നവാസ് ഷരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മലുള്ള പ്രശ്‌നങ്ങള്‍ തുറന്ന പ്രസ്താവനകളിലേയ്ക്കു നീങ്ങുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇടപെടാന്‍ തീരുമാനിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും അതീവ പ്രാധാന്യമുള്ള രണ്ടു രാഷ്ട്രങ്ങളാണ്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകാതിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടിക്കാഴ്ചയില്‍ ഷെരീഫ് അനുകൂല നിലപാടാണ് സമീപിച്ചതെന്ന് കെറി അറിയിച്ചു. വരുന്ന ദിവസങ്ങളില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൂടുതല്‍ ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post